മലബാറിന്റെ ചരിത്രത്തിലേക്ക് എത്തിനോട്ടമായി പ്രദര്‍ശനം
1281972
Wednesday, March 29, 2023 12:27 AM IST
കോഴിക്കോട്: മലബാര്‍ കിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗം 'എ ഗ്ലാന്‍സ് ഇന്റു മലബാര്‍ ' എന്ന പേരില്‍ ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.
2007-2010 ബാച്ചിലെ ബിഎ ചരിത്ര വിദ്യാര്‍ഥികള്‍, ഈ വര്‍ഷം വിരമിക്കുന്ന ചരിത്രവിഭാഗം മുന്‍മേധാവി പ്രഫ. എം.സി. വസിഷ്ഠിന് ആദരമായിട്ടാണ് പ്രദര്‍ശനം ഒരുക്കിയത്. ബ്രിട്ടീഷ് മലബാറിലെ പ്രധാനചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള അറുപതോളം പോസ്റ്ററുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍ ഡോ. സച്ചിന് പി.ജയിംസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചരിത്രവിഭാഗം മേധാവി ഡോ. ഷിനോയ് ജസ്വന്ത് അധ്യക്ഷനായിരുന്നു.
നെല്ലിക്കൽ താഴെ-കാഞ്ഞിരത്തുംകുഴി റോഡ് ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: പഞ്ചായത്ത് രണ്ടാം വാർഡ് നെല്ലിക്കൽ താഴെ -കാഞ്ഞിരത്തുംകുഴി റോഡ് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരണം നടത്തിയത്.
പഞ്ചായത്ത് അംഗം എൻ.ജെ. ആൻസമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ. അമ്മദ്, സിമിലി ബിജു, ഡാർലി എബ്രാഹം, അംഗങ്ങളായ ജെസി കരിമ്പനയ്ക്കൽ, സിനി ഷിജോ, മുൻ അംഗം സരീഷ് ഹരിദാസ്, വാർഡ് കൺവീനർ ജോസ് ചെരിയൻപുറം, ബെന്നി കണ്ടശാംകുന്നേൽ എന്നിവർ പ്രസംഗിച്ചു.