മലയാള സിനിമയെ രാഷ്ട്രീയവത്കരിച്ചതിൽ പ്രമുഖനായിരുന്നു ടി. ദാമോദരൻ: വി.ആർ. സുധീഷ്
1281962
Wednesday, March 29, 2023 12:26 AM IST
കോഴിക്കോട്: മലയാള സിനിമയെ രാഷ്ട്രീയവത്കരിച്ചതിൽ പ്രമുഖനായിരുന്നു ടി. ദാമോദരനെന്ന് പ്രശസ്ത എഴുത്തുകാരൻ വി.ആർ. സുധീഷ് പറഞ്ഞു. തിരക്കഥാകൃത്ത് ടി. ദാമോദരന്റെ പതിനൊന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് സാംസ്കാരികം കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഓരോ സിനിമയും വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മനുഷ്യരെയും അങ്ങാടിയിലെ തൊഴിലാളികളെയും അദ്ദേഹം മലയാളികൾക്ക് മുമ്പിൽ നിത്യ സ്മരണയായി മാറ്റി. പിൽക്കാലത്തെ ചലചിത്ര പ്രവർത്തകർക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. മലയാള ചലച്ചിത്രകാണികൾ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ഡോ. കെ. മൊയ്തു അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. എം. രാജൻ, പി. ബാലൻ, എ.കെ. മുഹമ്മദലി, പി.ഐ. അജയൻ എന്നിവർ പ്രസംഗിച്ചു.