നീന്തൽ പരിശീലനം ആരംഭിച്ചു
1281961
Wednesday, March 29, 2023 12:26 AM IST
കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കരുണ സ്പീച് ആൻഡ് ഹിയറിംഗ് എച്ച്എസ്എസിലെ മുഴുവൻ കുട്ടികൾക്കും സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു.
നടക്കാവ് സ്വിമ്മിംഗ് പൂളിലാണ് പരിശീലന പരിപാടി ആരംഭിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ നിർവഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് എൻ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി സി.സി ജോളി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആലീസ്, മാതൃസമിതി വൈസ് ചെയർപേഴ്സൺ റുബീന എന്നിവർ പ്രസംഗിച്ചു.