തരിയോട് പഞ്ചായത്തിൽ ജൽജീവൻ മിഷൻ വില്ലേജ് ആക്ഷൻ പ്ലാൻ സമർപ്പിച്ചു
1281680
Tuesday, March 28, 2023 12:15 AM IST
കൽപ്പറ്റ: തരിയോട് പഞ്ചായത്തിൽ ജൽജീവൻ മിഷൻ (ജെജഐം) വില്ലേജ് ആക്ഷൻ പ്ലാൻ സമർപ്പിച്ചു.
ജൽജീവൻ മിഷൻ തരിയോട് പഞ്ചായത്തിൽ സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസ്(സ്റ്റാർസ്)ന്റെ നേതൃത്വത്തിൽ തയാറാക്കിയ വില്ലേജ് ആക്ഷൻ പ്ലാൻ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷീബു, പഞ്ചായത്ത് സെക്രട്ടറി എം.ബി. ലതികയ്ക്ക് നല്കി നിർവഹിച്ചു. പഞ്ചായത്തിലെ നിലവിലെ പൊതു ആസ്തികൾ സ്ഥാപനങ്ങൾ, റോഡുകൾ, ജല സന്പത്തുകൾ, വികസനങ്ങൾ വാട്ടർ ഓഡീറ്റ്, വാട്ടർ ബഡ്ജറ്റ് തുടങ്ങിയവയിലെ ലഭിച്ച വിവരങ്ങൾ ജല ഗുണനിലവാര പരിശോധന ഫലങ്ങൾ, പിആർഎ വഴി ലഭിച്ചിട്ടുള്ള വിവരങ്ങൾ, സ്ഥിതിവിവരങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സ്റ്റാർസ് രേഖപ്പെടുത്തിപല സമിതികളിൽ ചർച്ച ചെയ്ത് തയാറാക്കിയ വിലേജ് വികസന രേഖയാണ് സമർപ്പിച്ചത്.
ഭരണ സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു, പഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക, വൈസ് പ്രസിഡന്റ് ഷീജ ആന്റണി, ആരോഗ്യ വിദ്യാഭ്യാസ കാര്യസമിതി ചെയർമാൻ ഷമീം പറക്കണ്ടി സ്റ്റാർസ് കോഓർഡിനേറ്റർ ജോർജ് കൊല്ലിയിൽ, ജെജഐം ടീം ലീഡർ പി.ഡി. അനഘ എന്നിവർ പ്ര സംഗിച്ചു.