കടമാൻതോട് പദ്ധതി ഗവണ്മെന്റ് നിലപാട് വ്യക്തമാക്കണമെന്ന്
1281677
Tuesday, March 28, 2023 12:14 AM IST
പുൽപ്പള്ളി: കടമാൻ തോട് പദ്ധതിയിൽ ഗവണ്മെന്റ് നിലപാട് വ്യക്തമാക്കണമെന്ന് മുള്ളൻകൊല്ലി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കടമാൻതോട് പദ്ധതിയുടെ പ്രാരംഭപ്രവൃത്തി എന്ന നിലയ്ക്ക് സാധ്യത പഠന റിപ്പോർട്ട് നൽകാൻ കെഇആർഐയെ ഏൽപ്പിച്ചിട്ട് മൂന്ന് മാസം ആയിട്ടും ജിയോളജിക്കൽ സർവേയും അതിനു മുന്നോടിയായ സർവകക്ഷി യോഗവും വിളിച്ചു കൂട്ടാൻ പോലും ജില്ലാ ഭരണകൂടവും ഗവണ്മെന്റും മടിയ്ക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. മണ്ഡലം പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.ഡി. സജി, ജോയി വാഴയിൽ. ശിവരാമൻ പാറക്കുഴി, വി.ടി. തോമസ്, സ്റ്റീഫൻ പുകുടി, പി.കെ. വിജയൻ, സി.കെ. ജോർജ്, തോമസ് പാഴൂക്കാല, എൽദോസ് കരിപ്പാൻകുടി, പി.കെ. ജോസ്, മാത്യു ഉണ്ണിപ്പള്ളി, സാജൻ കടുപ്പിൽ, ജോർജ് എടപ്പാട്ട്, ജോസ് നാമറ്റം, സുനിൽ പാലമറ്റം, ആഗസ്തി പുത്തൻപുര, ബീന ജോസ്, ലിസി സാബു, ലില്ലി തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.