വള്ളിയൂർക്കാവ് മഹോത്സവം: സംസ്കാരിക സമ്മേളനം നടത്തി
1281413
Monday, March 27, 2023 12:22 AM IST
മാനന്തവാടി: വള്ളിയൂർക്കാവ് മഹോത്സവത്തിന്റെ ഭാഗമായുള്ള സംസ്കാരിക സമ്മേളനം ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉത്സവാഘോഷ കമ്മറ്റി പ്രസിഡന്റ് കെ.സി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പത്മശ്രീ ചെറുവയൽരാമനെ ആദരിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭ ചെയർപേഴ്ണ് സി.കെ. രക്നവല്ലി, കെ. രാമചന്ദ്രൻ, എം.എൻ. നിശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഉത്സവത്തിന് മാറ്റ് കൂട്ടുന്നതിനായി ഇന്ന് രാത്രി മട്ടന്നൂർ ശങ്കരൻ കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തൃതായന്പ അരങ്ങേറും. രാത്രി 7.30 നാണ് താഴെക്കാവിൽ തായന്പക. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് വള്ളിയൂർക്കാവിലെത്തി. 300 ലധികം പോലീസ് സോനാംഗങ്ങളുടെ സേവനം ഒരുക്കിയതായും ജില്ലാ പോലീസ് മേധാവി. മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേകം മേഖലകളായി തിരിച്ചായിരിക്കും സുരക്ഷ ഉറപ്പാക്കുയെന്നും എസ്പി ആർ. ആനന്ദ് പറഞ്ഞു.