കാൻസർ ബാധിതൻ ചികിത്സാസഹായം തേടുന്നു
1280976
Saturday, March 25, 2023 11:20 PM IST
മാനന്തവാടി: കാൻസർ ബാധിതനായ യുവാവ് ചികിത്സാസഹായം തേടുന്നു. ഒഴക്കോടി മക്കിക്കൊല്ലി കല്ലുപ്രായിൽ ബിജുവാണ് ചികിത്സയ്ക്കു പണമില്ലാതെ വിഷമിക്കുന്നത്.
നിർധന കുടുംബാംഗമായ ബിജു രണ്ടു കുട്ടികളുടെ പിതാവുമാണ്. മാതാപിതാക്കൾ കിടപ്പുരോഗികളാണ്. ചികിത്സയ്ക്കു ആവശ്യമായ ധനസമാഹരണത്തിന് നാട്ടുകാർ ഒ.ആർ. കേളു എംഎൽഎ, മുൻസിപ്പൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലി,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൽ ബേബി, തവിഞ്ഞാൽ പള്ളി വികാരി ഫാ.ആന്റോ മാന്പള്ളിൽ എന്നിവർ രക്ഷാധികാരിളായി കമ്മിറ്റി രൂപീകരിച്ചു. സംഭാവനകൾ സ്വീകരിക്കുന്നതിന് കനറ ബാങ്കിന്റ മാനന്തവാടി ശാഖയിൽ 0248101024199 നന്പറിൽ(ഐഎഫ്എസ്സി കോഡ്: CNRB 0000248) അക്കൗണ്ട് തുറന്നിട്ടുണ്ട്.