പഠനസഹായം വിതരണം ചെയ്തു
1280974
Saturday, March 25, 2023 11:20 PM IST
പുൽപ്പള്ളി: പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനും കോണ്ഗ്രസ്-ഐഎൻടിയുസി നേതാവുമായിരുന്ന വി.എൻ. ലക്ഷ്മണന്റെ പേരിൽ അനുസ്മരണ സമിതി വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ പഠനസഹായം അഞ്ചാം ചരമ വാർഷിക ദിനത്തിൽ കൃപാലയ സ്കൂളിൽ നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു.
പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ആൻസ് മരിയ മുഖ്യപ്രഭാഷണം നടത്തി. വേണുഗോപാൽ, ഉഷ വേണുഗോപാൽ, ഉദയൻ, സ്മിത, വി.എൽ. അജയകുമാർ, രാധാമണി, ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.