ഭവനനിർമാണത്തിനും കൃഷിക്കും ആരോഗ്യമേഖലയ്ക്കും ഊന്നൽ നൽകി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
1280343
Thursday, March 23, 2023 11:37 PM IST
കൽപ്പറ്റ: ബ്ലോക്ക് പഞ്ചായത്തിലെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യവും കാർഷിക, ആരോഗ്യ രംഗങ്ങളിൽ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹിമാൻ അവതരിപ്പിച്ചു.
75.277 കോടി വരവും 75.247 കോടി ചെലവും മൂന്ന് ലക്ഷം രൂപ നീക്കിയിരിപ്പും ഉള്ളതാണ് ബജറ്റ്. ഭവനനിർമാണത്തിന് 10 കോടി രൂപയും കൃഷി അനുബന്ധ മേഖലയിൽ 1.5 കോടി രൂപയും ആരോഗ്യ മേഖലയിൽ രണ്ട് കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ അധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡന്റുമാരായ വി.ജി. ഷിബു, പി.പി. റിനീഷ്, എം.വി. വിജേഷ്, അനസ് റോഷ്ന സ്റ്റെഫി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ചന്ദ്രിക കൃഷ്ണൻ, കെ.കെ. അസ്മ, അംഗങ്ങളായ ആയിഷാബി, ജോസ് പാറപ്പുറം, അരുണ്‍ ദേവ്, ഫൗസിയ ബഷീർ, ഉഷാകുമാരി, എൽസി ജോർജ്, സി. രാഘവൻ, ലക്ഷ്മി കേളു, ഷിബു പോൾ എന്നിവർ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. ദീപ്തി, ജോയിന്റ് ബിഡിഒ പോൾ വർഗീസ് എന്നിവർ പ്രസംഗിച്ചു.