ലോക വദനാരോഗ്യ ദിനം; സെമിനാറും ദന്ത പരിശോധന ക്യാന്പും നടത്തി
1280336
Thursday, March 23, 2023 11:37 PM IST
കൽപ്പറ്റ: ലോക വദനാരോഗ്യ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ സെമിനാറും ദന്ത പരിശോധന ക്യാന്പും സംഘടിപ്പിച്ചു. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ നിർവഹിച്ചു.
നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ സേനൻ മുഖ്യ പ്രഭാഷണം നടത്തി. ബോധവത്കരണ സെമിനാറിന് സീനിയർ ഡന്റൽ സർജൻ ഡോ.ടി.എസ്. ദീപക്, ഡോ. ബിനിത വിശ്വം തുടങ്ങിയവർ നേതൃത്വം നൽകി.
നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എൻ. ഓമന, മെഡിക്കൽ ഓഫീസർ ഡോ. ദാഹിർ മുഹമ്മദ്, ജില്ലാ എഡുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ കെ. രാമദാസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ നിധീഷ് ലെനിൻ, ദേശീയ ആരോഗ്യ ദൗത്യം പ്രതിനിധി ടി.കെ. ശാന്തമ്മ തുടങ്ങിയവർ പ്രസംഗിച്ചു.