മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സിടി, എംആർഐ സ്കാനിംഗ് മെഷീനുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി രോഗികൾക്കു ഉപയോഗപ്രദമാക്കണമെന്ന് എൻസിപി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സ്വാകര്യ ആശുപത്രികളിൽ ചികിത്സ നേടാൻ സാന്പത്തികശേഷിയില്ലാത്തവരാണ് മെഡിക്കൽ കോളജ് ആശുപത്രികളെ രോഗനിവാരണത്തിന് ആശ്രയിക്കുന്നതിൽ അധികവും.
സ്കാനിംഗ് പുറമേ നടത്തേണ്ടിവരുന്നത് ഇവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയാണെന്ന് യോഗം ചൂണിക്കാട്ടി. മെഷീനുകൾ നന്നാക്കുന്നതിൽ അലംഭാവം തുടർന്നാൽ ശക്തമായ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് ടോണി ജോണ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റെനിൽ കഴുതാടി, എസ്സി-എസ്ടി വിഭാഗം ജില്ലാ പ്രസിഡന്റ് കെ. ബാലൻ, വി.കെ. ജയൻ, അനീഷ പനവല്ലി, കെ.വി. സതീശൻ എന്നിവർ പ്രസംഗിച്ചു.