ഫാത്തിമ മാതാ മിഷൻ ആശുപത്രി സുവർണ ജൂബിലി ആഘോഷം സമാപിച്ചു
1279757
Tuesday, March 21, 2023 11:17 PM IST
കൽപ്പറ്റ: ഫാത്തിമ മാതാ മിഷൻ ആശുപത്രി സുവർണ ജൂബിലി ആഘോഷ സമാപനം രാഹുൽഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. 1973 മാർച്ച് ഒന്നിനാണ് ഫാത്തിമ മാതാ മിഷൻ ആശുപത്രി സ്ഥാപിതമായത്. 2022 മാർച്ച് 11ന് ആരംഭിച്ച സുവർണ ജൂബിലി വർഷത്തിൽ നിരവധി മെഡിക്കൽ ക്യാന്പുകൾ ഭവന നിർമാണം ചികിത്സാസഹായങ്ങൾ ബോധവത്കരണ പരിപാടികൾ പരിശീലന ക്ലാസുകൾ എന്നിവ നടത്തിയിരുന്നു.
സിഎംഐ സെന്റ് തോമസ് പ്രൊവിൻഷ്യൽ ഫാ. തോമസ് തെക്കേൽ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ എംപി, മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം, ടി. സിദ്ദിഖ് എംഎൽഎ, വയനാട് ജില്ലാ കളക്ടർ ഡോ.രേണുരാജ്, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കേയം തൊടി മുജീബ്, ഫാത്തിമ മാതാ മിഷൻ ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇടച്ചിലാത്ത്, സിഎംഐ ഹോസ്പിറ്റൽ ചീഫ് അഡ്മിനിസ്ട്രേറ്റർ ഫാ. ജിമ്മി പോഡൂർ, സിഎംഐ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫാ. ജിതിൻ കുറൂർ, സിഎംഐ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗം കണ്‍സൾട്ടന്റ് ഫിസിഷ്യൻ ഡോക്ടർ അബൂബക്കർ സിഷാൻ മൻസാർ എന്നിവർ പ്രസംഗിച്ചു.