നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലണം: എകെസിസി
1279756
Tuesday, March 21, 2023 11:17 PM IST
കൽപ്പറ്റ: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലണമെന്ന് എകെസിസി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കാട്ടുപന്നികൾ ജനവാസ കേന്ദ്രങ്ങളിൽ കൃഷി നാശത്തിനു പുറമേ ആൾനാശത്തിനും കാരണമാകുകയാണ്. അവ കുറുകെ ചാടുന്നതുമൂലമുള്ള അപകടങ്ങൾ വർധിക്കുകയാണ്. ഏറ്റവും ഒടുവിൽ മേപ്പാടി നെടുംകരണയിൽ അപകടത്തിൽ നാലര വയസുള്ള കുട്ടി മരിച്ചു. തൃക്കൈപ്പറ്റയിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റത് അടുത്തിടെയാണ്. ബത്തേരി മുനിസിപ്പൽ മുൻ ചെയർമാൻ കെ. സഹദേവൻ ഉൾപ്പെടെ നിരവധി പേർ കാട്ടുപന്നി വാഹനത്തിനു കുറുക ചാടിയതിന്റെ ഇരകളാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുമതി ഉത്തരവാദപ്പെട്ട അധികാരികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
ഫൊറോന വികാരി ഫാ.മാത്യു പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് വൈസ് പ്രസിഡന്റ് രാജൻ ബാബു അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി അഡ്വ.ഗ്ലാഡിസ് ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ഡിന്റോ ജോസ്, ജെന്നി ഈപ്പൻ, സിബി ജോസഫ്, റാണി വർഗീസ് എന്നിവർ പ്രസംഗിച്ചു.