വ​ള്ളി​യൂ​ർ​ക്കാ​വ് ഉ​ത്സ​വ​ത്തി​നു ഇ​ന്നു കൊ​ടി​യേ​റ്റം
Tuesday, March 21, 2023 12:03 AM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. ഉ​ത്സ​വം തു​ട​ങ്ങി ഏ​ഴാം ദി​ന​ത്തി​ലാ​ണ് കൊ​ടി​യേ​റ്റം ന​ട​ക്കു​ക. കൊ​ടി ഇ​റ​ക്കു​ന്ന​തും ഉ​ത്സ​വം ക​ഴി​ഞ്ഞ് ഏ​ഴാം നാ​ളി​ലാ​ണ്.
മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും കാ​വി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ കൊ​ടി​യേ​റ്റ​മാ​ണ്. ആ​ദി​വാ​സി മൂ​പ്പ​ൻ രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്ര​ത​മെ​ടു​ത്ത് കാ​ട്ടി​ൽ നി​ന്നും ചി​ല്ല​ക​ളോ​ട് കൂ​ടി​യ മു​ള കൊ​ണ്ട് വ​ന്ന് മൂ​പ്പ​ൻ രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ഴ മ​ണി പു​റ്റി​ന് സ​മീ​പം ഇ​ന്ന് വൈ​ക്കു​ന്നേ​ര​മാ​ണ് കൊ​ടി​യേ​റ്റം.
താ​ഴെ കാ​വി​ൽ കൊ​ടി​യേ​റ്റി​യ ശേ​ഷം വേ​മ​ത്തെ ത​റ​യ്ക്ക് മു​ൻ​പി​ലും എ​ട​ച്ച​ന ത​റ​യ്ക്ക് മു​ന്നി​ലും മ​റ്റ് ര​ണ്ട് കൊ​ടി​ക​ൾ കൂ​ടി ആ​ദി​വാ​സി മൂ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​യ​ർ​ത്തും.
കൊ​ടി​യേ​റു​ന്ന​തോ​ടെ കാ​വി​ലേ​ക്ക് എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ തി​ര​ക്കും ഇ​ര​ട്ടി​യാ​വും.