ഇറിഗേഷൻ പദ്ധതികൾക്ക് മൂന്ന് കോടി അനുവദിച്ചതായി ടി. സിദ്ദിഖ് എംഎൽഎ
1279513
Tuesday, March 21, 2023 12:03 AM IST
കൽപ്പറ്റ: കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി ജലസേജനവുപ്പിൽ നിന്നും മൂന്ന് കോടി രൂപ അനുവദിച്ചതായി കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ ടി. സിദ്ദിഖ് അറിയിച്ചു. രണ്ട് കോടി രൂപ വെള്ളന്പാടി ലീഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് അനുവദിച്ചു.
ഇതോടൊപ്പം തന്നെ ചെറുപുഴക്ക് കുറുകെ ചെക്ക്ഡാം നിർമികുന്നതിന് 80 ലക്ഷവും ചെറുപുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് 20 ലക്ഷവും ജലസേചന വകുപ്പിൽ നിന്നും അനുവദിച്ചതായി എംഎൽഎ അറിയിച്ചു.
പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി
ഉൗട്ടി: കുന്നൂരിൽ നടത്തിയ വാഹന പരിശോധനയിൽ പ്ലാസ്റ്റിക് കുപ്പിവെള്ളം പിടികൂടി. വിനോദ സഞ്ചാരികളിൽ നിന്നാണ് പ്ലാസ്റ്റിക് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് 25,000 രൂപ പിഴ ചുമത്തി. നഗരത്തിലെ കടകളിലും പരിശോധന നടത്തി. കുന്നൂർ ആർഡിഒ ഭൂഷനകുമാർ, തഹസിൽദാർ ശിവകുമാർ, ശ്രീനിവാസൻ എന്നിവരാണ് പരിശോധന നടത്തിയത്.