കത്തോലിക്ക കോണ്ഗ്രസ് ജൻമദിനാഘോഷം: സ്വാഗതസംഘം ഓഫീസ് തുറന്നു
1279509
Tuesday, March 21, 2023 12:02 AM IST
മാനന്തവാടി: കത്തോലിക്കാ കോണ്ഗ്രസ് നൂറ്റിയഞ്ചാം ജൻദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, കർഷകജ്വാല എന്നിവയുടെ സ്വാഗതസംഘം ഓഫീസ്
ദ്വാരക പാസ്റ്ററൽ സെന്ററിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി രൂപത പ്രസിഡന്റ് ഡോ.കെ.പി. സാജു, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.ജോസ്കുട്ടി ജെ. ഒഴുകയിൽ, സെക്രട്ടറിമാരായ ബെന്നി ആന്റണി, അഡ്വ.ഗ്ലാഡിസ് ചെറിയാൻ, മാനന്തവാടി രൂപത ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ, തലശേരി അതിരൂപത ഡയറക്ടർ ഫാ.ഫിലിപ് കവിയിൽ, മാനന്തവാടി രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, ജനറൽ കണ്വീനർ ജോണ്സണ് തൊഴുത്തുങ്കൽ, കത്തോലിക്കാ കോണ്ഗ്രസ് രൂപത സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.