പോ​ലീ​സ് റെ​യ്ഡ്: 109 പേ​ർ അ​റ​സ്റ്റി​ൽ
Sunday, February 5, 2023 11:55 PM IST
ക​ൽ​പ്പ​റ്റ: ഗു​ണ്ട​ക​ൾ​ക്കും ല​ഹ​രി വി​ൽ​പ​ന​ക്കാ​ർ​ക്കും എ​തി​രാ​യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച രാ​ത്രി ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 109 പേ​രെ മു​ൻ​ക​രു​ത​ൽ പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു.
ക​ൽ​പ്പ​റ്റ (ഏ​ഴ്), മേ​പ്പാ​ടി(​മൂ​ന്ന്), വൈ​ത്തി​രി(​അ​ഞ്ച്), പ​ടി​ഞ്ഞാ​റ​ത്ത​റ(​മൂ​ന്ന്), ക​ന്പ​ള​ക്കാ​ട്(​അ​ഞ്ച്), മാ​ന​ന്ത​വാ​ടി (ഏ​ഴ്), പ​ന​മ​രം(​ര​ണ്ട്), വെ​ള്ള​മു​ണ്ട(​ആ​റ്), തൊ​ണ്ട​ർ​നാ​ട്(​നാ​ല്), ത​ല​പ്പു​ഴ(​അ​ഞ്ച്), തി​രു​നെ​ല്ലി(​മൂ​ന്ന്), സു​ൽ​ത്താ​ൻ​ബ​ത്തേ​രി(15), അ​ന്പ​ല​വ​യ​ൽ(​എ​ട്ട്), മീ​ന​ങ്ങാ​ടി(​ഒ​ന്പ​ത്), പു​ൽ​പ്പ​ള്ളി (എ​ട്ട്), കേ​ണി​ച്ചി​റ (10), നൂ​ൽ​പു​ഴ( ഒ​ന്പ​ത്)​എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ അ​റ​സ്റ്റ് ന​ട​ന്ന​ത്.
ബാ​റു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു.