വിളവെടുപ്പ് മഹോത്സവം നടത്തി
1265269
Sunday, February 5, 2023 11:55 PM IST
കൽപ്പറ്റ: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുന്പുപാലം ഉൗരിൽ രൂപീകരിച്ച നൂറാങ്ക് ജഐൽജിയുടെ 130 ൽപരം കിഴങ്ങ് വർഗങ്ങളുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം ഒ.ആർ. കേളു എംഎൽഎ നിർവഹിച്ചു.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ. ബാലസുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.എം. വിമല, തിരുനെല്ലി പഞ്ചായത്ത് അംഗം റുഖ്യ സൈനുദ്ധീൻ, തിരുനെല്ലി സിഡിഎസ് ചെയർപേഴ്സണ് പി. സൗമിനി, തോൽപ്പെട്ടി റേഞ്ച് ഓഫീസർ കെ.പി. സുനിൽകുമാർ, മാനന്തവാടി എഡിഎ ഡോ. അനിൽ കുമാർ, ട്രൈബൽ ഡിപിഎം വി. ജയേഷ്, കിഴങ്ങ് വിള സംരക്ഷകൻ പി.ജെ. മനുവൽ, പൊതു പ്രവർത്തകൻ സണ്ണി കൽപ്പറ്റ, എൻആർഎൽഎം തിരുനെല്ലി കോർഡിനേറ്റർ ടി.വി. സായികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഉൗരുകളിൽ നിന്നുള്ളവർ പങ്കെടുത്തു.