പുരസ്കാര വിതരണം നടത്തി
1264645
Saturday, February 4, 2023 12:01 AM IST
കൽപ്പറ്റ: എസ്കെഎംജെ സ്കൂളിലെ വിദ്യാർഥി പ്രതിഭകൾക്കായി പൂർവ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ചേർന്ന് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പി.ജെ. സോണി(കായികം), അമയ എം. കൃഷ്ണൻ(കല), ലക്ഷ്മി ഭാരതി(അക്കഡേമിക്) എന്നിവർക്കാണ് പുരസ്കാരം നൽകിയത്. മുനിസിപ്പൽ ചെയർമാൻ കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സി. ഷാജുകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ മുഖ്യപ്രഭാഷണവും പുരസ്കാര വിതരണവും നിർവഹിച്ചു. കണ്സിലർമാരായ ടി. മണി, ആയിഷ പള്ളിയാൽ, കെ. വിനോദ്കുമാർ, വിജിത സുഭാഷ്, പിടിഎ വൈസ് പ്രസിഡന്റ് ബിനി സതീഷ്, പിടിഎ അംഗം പി.ജി. ലത പി.ജി, മുൻ പ്രിൻസിപ്പൽ ടി.പി. സതീദേവി, പൂർവ വിദ്യാർഥികളായ തോമസ് സിറിയക്, ഇ.കെ. ബിജുജൻ, പ്രഭേഷ്, പ്രധാനാധ്യാപിക പി.കെ. സുമതി, ബീന വിൽസണ്, വി. ശ്യാമ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം.കെ. അനിൽകുമാർ നന്ദിയും പറഞ്ഞു.