ലോ​ക കാ​ൻ​സ​ർ​ ദി​ന​ത്തി​ൽ വേ​റി​ട്ട ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വി​ഭാ​ഗം
Friday, February 3, 2023 12:08 AM IST
ക​ൽ​പ്പ​റ്റ: ഫെ​ബ്രു​വ​രി നാ​ല് ലോ​ക കാ​ൻ​സ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്, ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ട്, ന​ല്ലൂ​ർ​നാ​ട് ജി​ല്ലാ കാ​ൻ​സ​ർ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി. രോ​ഗ​ത്തെ​ക്കു​റി​ച്ചും രോ​ഗ​കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ’കാ​ല​ൻ’ പൊ​തു​ജ​ന​ത്തോ​ട് സം​വ​ദി​ക്കു​ന്ന രീ​തി​യി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം.
മാ​ന​ന്ത​വാ​ടി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ തു​ട​ക്കം. ന​ല്ലൂ​ർ​നാ​ട് ജി​ല്ലാ കാ​ൻ​സ​ർ സെ​ന്‍റ​ർ സൂ​പ്ര​ണ്ട് ഡോ. ​ആ​ൻ​സി മേ​രി ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ദ്യ​ത്തി​നും പു​ക​യി​ല​യ്ക്കു​മെ​തി​രാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന വി​വി​ധ രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​ള്ള റാ​ലി​യു​മു​ണ്ടാ​യി​രു​ന്നു.
പ​ന​മ​രം ഗ​വ. ന​ഴ്സിം​ഗ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു. പ​ന​മ​രം, പു​ൽ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര പ​ര്യ​ട​നം ന​ട​ത്തി. സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​പാ​ടി അ​ര​ങ്ങേ​റും.