മഹാത്മാഗാന്ധി അനുസ്മരണം നടത്തി
1263513
Tuesday, January 31, 2023 12:00 AM IST
കൽപ്പറ്റ: നൂറ്റാണ്ടുകളായി വൈദേശിക ആധിപത്യത്തിന് കീഴിലായിരുന്ന ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുകയും അഹിംസയിലൂടെയും സത്യാഗ്രഹ സമരത്തിലൂടെയും മോചിപ്പിക്കുകയും ചെയ്ത രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയെ 76 -ാമത് രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ കോണ്ഗ്രസ്കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു.
ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വവും സഹോദര്യവും മതേതരത്വവും ഉറപ്പാക്കാൻ ഗാന്ധിയൻ വീക്ഷണങ്ങൾക്കും ആശയങ്ങൾക്കും മാത്രമേ കഴിയൂ എന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. വി.എ. മജീദ്, അഡ്വ.ടി.ജെ. ഐസക്ക്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ജി. വിജയമ്മ, കെ.വി. പോക്കർ ഹാജി, പി. ശോഭനകുമാരി, പോൾസണ് കൂവക്കൽ, വി. ഏബ്രഹാം, ആർ. രാജൻ, പി. വിനോദ്കുമാർ, എം.പി. വിനോദ്, കെ. ശശികുമാർ, ടി.ജെ. ആന്റണി, സെബാസ്റ്റ്യൻ കൽപ്പറ്റ, പി.കെ. സുബൈർ, പ്രമോദ് തൃക്കൈപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: ഗാന്ധി ദർശൻ വേദി ബത്തേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി മണ്ഡലം കോണ്ഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസിൽ ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. കെപിജിഡി സംസ്ഥാന നിർവാഹക സമിതി അംഗം കുര്യാക്കോസ് ആന്റണി മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഗാന്ധിയനുമായ രാധാകൃഷ്ണൻ ഗാന്ധി അനുസ്മരണം നടത്തി. കെപിജിഡി ബത്തേരി മണ്ഡലം പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്, സിബിച്ചൻ കരിക്കേടം, ടോമി പാണ്ടിശേരി എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: മഹാത്മജി തുടച്ചു നീക്കാൻ ആഗ്രഹിച്ച ആപത്ത് ഇന്ത്യ ഭരിക്കുന്ന ദുരന്തമാണ് വർത്തമാന കാലത്ത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം. രാജ്യത്തിന്റെ ദേശീയത തകർത്ത് ഫാസിസ്റ്റ് ഭരണകൂടം ജനങ്ങളെ പരസ്പരം യുദ്ധം ചെയ്യിക്കുകയാണ്.
ഇതിനെതിരേ പ്രതിരോധം കെട്ടിപ്പടുക്കാൻ മതേതര വിശ്വാസികൾ രംഗത്തു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പുൽപ്പള്ളി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി നടത്തിയ മഹാൽമജി രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സി.പി. ജോയി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ മുഖ്യ പ്രഭാഷണം നടത്തി. ഇ.എ. ശങ്കരൻ, കെ.ടി. സജീവൻ, ടി.പി. ശശീധരൻ, കെ.വി. ക്ലീറ്റസ്, പി.ജി. സുകുമാരൻ, സജി വിരിപ്പാമറ്റം, ഷിനോയ് ഏരിയപിള്ളി, ജറീഷ് വട്ടമറ്റം, കുഞ്ഞുമോൻ കണ്ണംപിള്ളി എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: മഹാത്മഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനം എൻജിഒ അസോസിയേഷൻ രക്ത സാക്ഷിത്വ ദിനമായി ആചരിച്ചു. കൽപ്പറ്റയിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ബെൻസി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന കമ്മറ്റി അംഗം ജോർജ് സെബാസ്റ്റ്യൻ, ഇ.ടി. രതീഷ് എന്നിവർ പ്രസംഗിച്ചു.