തിരുനാൾ
1263509
Tuesday, January 31, 2023 12:00 AM IST
കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാൾ നാളെ ആരംഭിക്കും
മാനന്തവാടി: മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ തിരുനാൾ മഹോത്സവം നാളെ ആരംഭിക്കും. 11 വരെ നീളുന്ന തിരുനാൾ ആഘോഷത്തിൽ ഒന്പതിന് രാത്രി എട്ടിന് മാജിക് ഷോ, 10ന് ആഘോഷമായി തിരുനാൾ പ്രദക്ഷിണവും കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസിന്റെ സാമൂഹിക നാടകവും ഉണ്ടായിരിക്കും.
തിരുനാളിന്റെ അവസാന ദിനമായ 11 ന് മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ് താരമംഗലം വചനപ്രഘോഷണം നടത്തും. അന്നേ ദിവസം നേർച്ചഭക്ഷണവും ഉണ്ടായിരിക്കുമെന്ന് മാനന്തവാടി പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഫാ. ബിജു മാവറ പറഞ്ഞു.