വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Monday, January 30, 2023 10:24 PM IST
പ​ന​മ​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ന​മ​രം അ​ഞ്ഞ​ണി​ക്കു​ന്ന് പു​ന​ത്തി​ൽ ഹാ​രി​സാ​ണ്(38) കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പു​ന​ത്തി​ൽ യൂ​സു​ഫ് ഫാ​ത്തി​മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഹാ​രി​സ് സ​ഞ്ച​രി​ച്ച ബൈ​ക്ക് ജീ​പ്പു​മാ​യി പ​ന​മ​രം മാ​ത്തൂ​ർ സ​ർ​വീ​സ് സ്റ്റേ​ഷ​ന് സ​മീ​പം കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന മ​ക​ൾ ദി​ൽ​ഷ ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ: മു​ഫീ​ദ. മ​റ്റ് മ​ക്ക​ൾ: മു​ഹ​മ്മ​ദ്, മു​ഫീ​ദ്.