ഖരമാലിന്യ പരിപാലന പദ്ധതികൾക്ക് അംഗീകാരം
1263153
Sunday, January 29, 2023 11:22 PM IST
കൽപ്പറ്റ: ജില്ലയിലെ മൂന്ന് നഗരസഭകളിലും ലോകബാങ്കിന്റെയും ഏഷ്യൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ബാങ്കിന്റെയും സംയുക്ത സഹകരണത്തോടെ തദ്ദേശ ഭരണ വകുപ്പ് നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ (കെഎസ്ഡബ്ല്യുഎംപി) വിവിധ പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകി. 2022-2027 കാലയളവിൽ കെഎസ്ഡബ്ല്യുഎംപി വഴി 21 കോടി രൂപയാണ് ജില്ലയിലെ നഗരസഭകൾക്ക് ഖരമാലിന്യ പരിപാലനത്തിന് വകയിരുത്തിയത്. 2022-23ൽ 2,10,81,744 രൂപയുടെ പദ്ധതികൾക്കാണ് ഡിപിസി അംഗീകാരമായത്. ഒക്ടോബറിൽ 1,86,54,160 രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു.
പദ്ധതിയുടെ നടത്തിപ്പിനും മോണിറ്ററിംഗിനും സംസ്ഥാനതലത്തിൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും 93 നഗരസഭകളിൽ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റും സ്ഥാപിച്ചിട്ടു്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ഡിപിസി മെന്പർ സെക്രട്ടറിയുമായ ജില്ലാ കളക്ടർ എ. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, ഡിപിസി അംഗങ്ങൾ, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.