പദ്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു
1262615
Saturday, January 28, 2023 12:44 AM IST
മാനന്തവാടി: പദ്മശ്രീ പുരസ്കാരം നേടിയ കമ്മന ചെറുവയൽ രാമനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി യാക്കോബായസഭ മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് ആദരിച്ചു. മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകശ്രേഷ്ഠനായ രാമനെ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചതിലൂടെ രാജ്യത്താകെയുള്ള കർഷക ജനതയും ആദരിക്കപ്പെട്ടതായി മെത്രാപ്പോലീത്ത പറഞ്ഞു. രാമനെ മെത്രാപ്പോലീത്ത പൊന്നാട അണിയിച്ചു. ഉപഹാരം നൽകി.
ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴ, ഭദ്രാസന കൗണ്‍സിൽ അംഗം ഫാ.ഡോ.കുര്യാക്കോസ് വെള്ളച്ചാലിൽ, അക്ഷരക്കൂട് കോ ഓർഡിനേറ്റർ ഫാ.ഷൈജൻ മറുതല, സഭ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, യൂത്ത് അസോസിയേഷൻ മേഖല സെക്രട്ടറി അമൽ കുര്യൻ, കെ.എസ്. സാലു എന്നിവർ ഒപ്പമുണ്ടായിരുന്നു.