ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1262006
Wednesday, January 25, 2023 12:32 AM IST
കൽപ്പറ്റ: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ സോഷ്യൽ വർക്ക് വിദ്യാർഥികൾക്കായി ’ശൈശവ വിവാഹവും കുട്ടികളുടെ നിയമങ്ങളും’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബത്തേരി ഡോണ്‍ ബോസ്കോ കോളജിൽ നടന്ന ക്ലാസ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാലി പൗലോസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി.സി. സത്യൻ അധ്യക്ഷത വഹിച്ചു. മുൻ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ഗ്ലോറി ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
വാർഡ് കൗണ്‍സിലർ പി.കെ സുമതി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.യു സ്മിത, ഡോണ്‍ ബോസ്കോ കോളജ് വൈസ് പ്രിൻസിപ്പൽ ആന്റണി, സോഷ്യൽ വർക്ക് വിഭാഗം എച്ച്ഒഡി ഷെറിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.