പുൽപ്പള്ളി തിരുഹൃദയ ദേവാലയ തിരുനാൾ
1261592
Tuesday, January 24, 2023 1:10 AM IST
പുൽപ്പള്ളി: തീർഥാടന കേന്ദ്രമായ പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം 27 മുതൽ ഫെബ്രുവരി അഞ്ച് വരെ നടത്തും. 26 മുതൽ 29 വരെ നീണ്ടുനിൽക്കുന്ന ഇടവക നവീകരണ ധ്യാനത്തിന് ദ്വാരക സീയോൻ ടീം ഡയറക്ടർ ഫാ. സോണി വാഴക്കാട്ട് നേതൃത്വം നൽകും. 27ന് രാവിലെ 6.30ന് ദിവ്യബലി, വൈകുന്നേരം നാലിന് കൊടിയുയർത്തൽ, 4.15ന് പാട്ടുകുർബാന, നൊവേന. ഫാ. ജോർജ് മൈലാടൂർ കാർമികത്വം വഹിക്കും. തുടർന്ന സെമിത്തേരി സന്ദർശനം 5.30 ന് ഇടവക ധ്യാനം ദിവ്യകാരുണ്യ ആരാധന.
28ന് 6.30ന് ദിവ്യബലി. 4.30ന് പാട്ടുകുർബാന. നൊവേന ഫാ. സോണി വാഴക്കാട്ട് നേതൃത്വം നൽകും. തുടർന്ന് ഇടവക ധ്യാനം, ദിവ്യകാരുണ്യ ആരാധന, 29ന് രാവിലെ ഏഴിന് ദിവ്യബലി, വൈകുന്നേരം നാലിന് പാട്ടുകുർബാന. ഫാ. സോണി വാഴക്കാട്ട് കാർമികനാകും. ഇടവക ധ്യാന സമാപനവും ദിവ്യകാരുണ്യ ആരാധനയും. 30 മുതൽ ഫെബ്രുവരി ഒന്ന് വരെ രാവിലെ 6.30ന് ദിവ്യബലി, ദിവ്യാകാരുണ്യ ആരാധന. വൈകുന്നേരം നാലിന് ദിവ്യകാരുണ്യ ആരാധന, 4.30 ന് പാട്ടുകുർബാന. ഫാ. ജോസ് കരിങ്ങടയിൽ, ഫാ. ജെയ്സണ്‍ കുഴിക്കണ്ടത്തിൽ, ഫാ. ജെയ്സ് പൂതക്കുഴി എന്നിവർ കാർമികരാകും.
രണ്ടിന് രാവിലെ 6.30ന് ദിവ്യബലി നാലിന് ദിവ്യകാരുണ്യ ആരാധന. 4.30ന് പാട്ടുകുർബാന. വചനസന്ദേശം. ഫാ. അനൂപ് കാളിയാനി കാർമികനാകും. 6.30ന് മതബോധന വാർഷികവും സണ്‍ഡേ സ്കൂൾ കുട്ടികളുടെ കലാവിരുന്നും. മൂന്നിന് രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം നാലിന് പാട്ടുകുർബാന, വചനസന്ദേശം ഫാ. ജെയിംസ് പുത്തൻപറന്പിൽ കാർമികത്വം വഹിക്കും. 6.30ന് മരിയൻ ജപമാല പ്രദക്ഷിണം. നാലിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 2.30ന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ. വൈകുന്നേരം മൂന്നിന് കാർഷിക വിഭവ സംഗമം. 4.30 ന് ആഘോഷമായ പാട്ടുകുർബാന, നൊവേന ഫാ. ജോർജ് ആലൂക്ക കാർമികനാകും. 6.45ന് നഗരപ്രദക്ഷിണം. ആകാശ വിസ്മയം, വാദ്യമേളം. അഞ്ചിന് രാവിലെ ഏഴിന് ദിവ്യബലി, നേർച്ച കാഴ്ച സമർപ്പണം, അടിമവയ്ക്കൽ, കഴുന്ന്, 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം. ഫാ. ജോസ് മോളോപറന്പിൽ കാർമികനാകും. തുടർന്ന് ടൗണ്‍ പ്രദക്ഷിണം, സ്നേഹ വിരുന്ന്, കാർഷിക വിളകളുടെ ലേലം, കൊടിയിറക്കൽ