കലോത്സവവും ബാലോത്സവവും നടത്തി
1261588
Tuesday, January 24, 2023 1:10 AM IST
സുൽത്താൻ ബത്തേരി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല കലോത്സവവും ബാലോത്സവവും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഓഫ്സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ടി.ബി. സുരേഷ് നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് പി. വാസു അധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സിൽ അംഗങ്ങളായ വിശ്വപ്പൻ, ടി.എൻ. നളരാജൻ, വി.എൻ. ഷാജി, എക്സിക്യൂട്ടീവ് അംഗങ്ങൾ, നൂൽപ്പുഴ, നെൻമേനി പഞ്ചായത്ത് നേതൃസമിതി കണ്‍വീനർമാരായ സി.വി. പത്മനാഭൻ, എ.കെ. സ്റ്റീഫൻ, താലൂക്ക് സെക്രട്ടറി പി.കെ. സത്താർ, സ്റ്റേറ്റ് കൗണ്‍സിൽ അംഗം എൻ.കെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.