കൈയെഴുത്തുമാസിക പ്രകാശനം
1261275
Monday, January 23, 2023 12:44 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തയാറാക്കിയ 'വർണം' കൈയെഴുത്തു മാസിക പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷാജി മാത്യു അധ്യക്ഷത വഹിച്ചു. പി.യു. ജയദാസൻ, സി.വി. രതീഷ്, എ.ആർ. രമ്യ, എം.ജി. സിന്ധു, സിജ എൽദോസ്, എ.പി. ഷിനോ, മേഘ്ന ജോർജ്, ആർദ്ര അലക്സ്, ജീവൻ വർഗീസ്, രമ്യ രാജൻ, അഞ്ജു ബെന്നി, റിമ സാബു എന്നിവർ പ്രസംഗിച്ചു.
വെറ്ററിനറി ഡോക്ടർ നിയമനം
മാനന്തവാടി: മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി ഡോക്ടറുടെ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബിവിഎസ്സി, കേരള വെറ്ററിനറി കൗണ്‍സിൽ രജിസ്ട്രേഷൻ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ് തെളിയിക്കുന്ന രേഖ, കൗണ്‍സിൽ രജിസ്ട്രേഷൻ സാക്ഷ്യപത്രം, ബയോഡാറ്റ എന്നിവ സഹിതം നാളെ രാവിലെ 11ന് കൽപ്പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 202292.