കേരള കോണ്ഗ്രസ്-എം പ്രതിഷേധ സദസ് നടത്തി
1261271
Monday, January 23, 2023 12:43 AM IST
സുൽത്താൻ ബത്തേരി: കേരള കോണ്ഗ്രസ്-എം നിയോജകമണ്ഡലം കമ്മിറ്റി സ്വതന്ത്രമൈതാനിയിൽ പ്രതിഷേധ സദസ് നടത്തി. മണ്ഡലത്തിലെ വികസന മുരടിപ്പിനു പരിഹാരം ആവശ്യപ്പെട്ടും യുഡിഎഫിന്റെ കുപ്രചാരണണങ്ങൾക്കെതിരേയുമായിരുന്നു പരിപാടി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനും യുഡിഎഫ് ഭരണത്തിലെ വീഴ്ചകൾ മറച്ചുവയ്ക്കാനുമാണ് നിയോജമണ്ഡലത്തിൽ കോൺഗ്രസും കൂട്ടരും നടത്തുന്ന സമരകോലാഹലങ്ങളെന്ന് അദ്ദേഹം ആരോപിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ കാര്യക്ഷമമായി പ്രവർത്തിക്കാതെ ഇടതു സർക്കാരിൽ കുറ്റം ചാർത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നു ദേവസ്യ കുറ്റപ്പെടുത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് ടി.ഡി. മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി മുഖ്യപ്രഭാഷണം നടത്തി. ടി.എസ്. ജോർജ്, കെ.പി. ജോസഫ്, പി.കെ. മാധവൻ നായർ, ടോം ജോസ്, വി.പി. അബ്ദുൾഗഫൂർ ഹാജി, ജോസ് തോമസ്, കെ.കെ. ബേബി, ബില്ലി ഗ്രഹാം, കുര്യൻ ജോസഫ്, റെജി ഓലിക്കരോട്ട്, എബി പൂക്കൊന്പേൽ എന്നിവർ പ്രസംഗിച്ചു.