പാഠ്യപദ്ധതി ചട്ടക്കൂട്: നിവേദനം നൽകി
1245912
Monday, December 5, 2022 12:47 AM IST
കൽപ്പറ്റ: സർക്കാർ തയാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കുന്നതിനു ഇടപടെണമെന്നു ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ മു അല്ലിമീൻ ജില്ലാ ഭാരവാഹികൾ എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ കളക്ടർ എ. ഗീത എന്നിവർക്കു നിവേദനം നൽകി.
സ്കൂൾ സമയമാറ്റം, ലിംഗസമത്വം, യുക്തിചിന്ത, ഭാഷാ പഠനം എന്നിവയിൽ വിവാദ പരാമർശങ്ങൾ അടങ്ങിയതാണ് പാഠ്യപദ്ധതി ചട്ടക്കൂടെന്നു ചൂണ്ടിക്കാട്ടുന്നതാണ് നിവേദനം. ജംഇയ്യത്തുൽ മു അല്ലിമീൻ ജില്ലാ പ്രസിഡന്റ് പി. സൈനുൽ ആബിദ് ദാരിമി, ജനറൽ സെക്രട്ടറി അഷ്റഫ് ഫൈസി പനമരം, ട്രഷറർ ഹാരിസ് ബാഖവി കന്പളക്കാട് എന്നിവരടങ്ങുന്നതായിരുന്നു നിവേദക സംഘം. വിഷയം നിയമസഭയിൽ ഉന്നയിക്കണമെന്നു എംഎൽഎമാർക്കുള്ള നിവേദനത്തിൽ പ്രത്യേകം ആവശ്യപ്പെട്ടു.