എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫോ​റം ഉ​ദ്ഘാ​ട​ന​വും പ്ര​തി​നി​ധി സം​ഗ​മ​വും ഇ​ന്ന്
Sunday, December 4, 2022 12:49 AM IST
മാ​ന​ന്ത​വാ​ടി: വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പീ​ക​രി​ച്ച എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫോ​റം ഉ​ദ്ഘാ​ട​ന​വും പ്ര​തി​നി​ധി സം​ഗ​മ​വും ഇ​ന്നു​ച്ച​ക​ഴി​ഞ്ഞു 3.30നു ​സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി ഹാ​ളി​ൽ ന​ട​ത്തും. ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​നും സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം, യോ​ജി​ച്ച സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം, പൊ​തു വി​ഷ​യ​ങ്ങ​ളി​ൽ യോ​ജി​ച്ച നി​ല​പാ​ട്, ക്രി​സ്തീ​യ കൂ​ട്ടാ​യ്മ ശ​ക്തീ​ക​ര​ണം എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ രൂ​പീ​ക​രി​ച്ച​താ​ണ് ഫോ​റം. ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ൽ(​പ്ര​സി​ഡ​ന്‍റ്), ഫാ.​റോ​യ്സ​ണ്‍ ആ​ന്‍റ​ണി, സി​സ്റ്റ​ർ ഡി​വോ​ണ എ​സി(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജ​യിം​സ് മാ​ത്യു മ​ണ​ലി​ൽ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ.​എം. ഷി​നോ​ജ്, ജോ​ണ്‍ റോ​ബ​ർ​ട്ട്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എം.​കെ. പാ​പ്പ​ച്ച​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​ണ്. ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 17ന് ​ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് റാ​ലി​യും ആ​ഘോ​ഷ​വും ന​ട​ത്തും.