ഭവനരഹിത ആദിവാസി കുടുംബങ്ങൾക്കു വീട് നൽകണം: സി.പി. ജോണ്
1245548
Sunday, December 4, 2022 12:49 AM IST
പനമരം: ഭവനരഹിതരായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും വീട് നിർമിച്ചുനൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്.
‘ഉണരൂ കേരളം’ കാന്പയിന്റെ ഭാഗമായി അമ്മാനി പട്ടികവർഗ കോളനി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേംഹം. ആദിവാസി ഭവന പദ്ധതി പലേടത്തും അവതാളത്തിലാണ്. ലൈഫ് പദ്ധതി നടപ്പാക്കിയതിനുശേഷം പഞ്ചായത്തുവാർഡുകളിൽ ആദിവാസികൾക്കു രണ്ട് വീടുകൾ പോലും നിർമിച്ചുനൽകാൻ സർക്കാരിനായില്ല. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ തകർച്ചയാണ് ഇതിനു കാരണമെന്നും ജോണ് പറഞ്ഞു.