ഡോ. മൂപ്പൻസ് മെഡിക്കൽ കോളജും ലിങ്കണ് യൂണിവേഴ്സിറ്റി മലേഷ്യയും ധാരണാ പത്രത്തിൽ ഒപ്പുവച്ചു
1245237
Saturday, December 3, 2022 12:33 AM IST
മേപ്പാടി: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളജും മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിങ്കണ് യൂണിവേഴ്സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് കാന്പസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിന് വേണ്ടി ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ലിങ്കണ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. അമിയ ഭൗമിക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലിങ്കണ് യൂണിവേഴ്സിറ്റി സിഒ ഡോ. ജ്യോതിസ് കുമാർ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, നാക് കണ്‍സൾറ്റന്റ് ഡോ. ജോസ് ജെയിംസ്, എജിഎം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പ്രസംഗിച്ചു. കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8606077778.