പ്ലാസ്റ്റിക് നിരോധനം: ആശങ്ക പരിഹരിക്കണമെന്ന്
1244925
Thursday, December 1, 2022 11:51 PM IST
ദ്വാരക: പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണമെന്നു വ്യാപാരി വ്യവസായി സമിതി ദ്വാരക യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാർ ഉപയോഗിക്കുന്ന ക്യാരി ബാഗുകൾ നിരോധിച്ചത് പുനഃപരിശോധിക്കണം.
ബദൽ മാർഗം കാണാതെ വ്യാപാരികൾക്കെതിരേ നടപടിയെടുത്ത് പിഴ ചുമത്തുന്നതു അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഓണ്‍ലൈൻ വ്യാപാരം നിയന്ത്രിക്കുക, ദ്വാരകയിലെ ടാക്സി പാർക്കിംഗ് ക്രമീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ. ജോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മാണി തലച്ചിറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് ടി ഉമ്മർ, സെക്രട്ടറി സന്തോഷ് , അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അബ്ദുൾ കരീം(പ്രസിഡന്റ്), മാണി തലച്ചിറ(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.