ദേശീയ സെമിനാർ നടത്തി
1244917
Thursday, December 1, 2022 11:51 PM IST
സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളജ് പിജി ആൻഡ് റിസർച്ച് ഡിപ്പാർട്ടുമെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസിന്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ നടത്തി. ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബത്തേരി ഭദ്രാസന ബിഷപ് ഗീവർഗീസ് മാർ ബർണാബാസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.പി.സി റോയി അധ്യക്ഷത വഹിച്ചു. ജോർജ് മത്തായി നൂറനാൽ, ബൈജു ഐസക്, ഡോ.ജെയിംസ് ജോസഫ്, ആഷിക്, സുനിൽ ജോണ്, ഡോ.ജിപ്സണ് വി.പോൾ, ഡോ.വിന്നി പൊന്നത്ത് എന്നിവർ പ്രസംഗിച്ചു.
മാനന്തവാടിയിൽ തൊഴിൽമേള 10ന്
കൽപ്പറ്റ: സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തിൽ 10ന് മാനന്തവാടി ന്യൂമാൻസ് കോളജിൽ മിനി തൊഴിൽ മേള നടത്തും. പങ്കെടുക്കുന്നതിന് ഉദ്യോഗാർഥികൾക്ക് അഞ്ചു മുതൽ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും. ജില്ലയിലും പുറത്തുമുളള ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും. ഫോണ്: 04935 246222.