കരിങ്കൽ ക്വാറിയിൽ സ്ഫോടനം; തൊഴിലാളി മരിച്ചു
1244538
Wednesday, November 30, 2022 10:16 PM IST
മഞ്ചേരി: കരിങ്കൽ ഖനനത്തിന് സ്ഫോടകവസ്തു നിറയ്ക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു. നേപ്പാൾ റുസ്തി ജില്ലയിലെ കിംഗ് ബഹദൂറാണ് (35) മരിച്ചത്. തൃക്കലങ്ങോട് കൂമങ്കുളം ഏറനാട് ഗ്രാനൈറ്റിന്റെ ക്വാറിയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഗുരുതര പരിക്കേറ്റ ബഹദൂറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കഴിഞ്ഞ അഞ്ചുമാസമായി ക്വാറിയിൽ പാറപൊട്ടിക്കുന്നതിന് മരുന്ന് നിറയ്ക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. മഞ്ചേരി എസ്ഐ വി.സി കൃഷ്ണൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.