തെങ്ങിൽ കയറിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
1244537
Wednesday, November 30, 2022 10:16 PM IST
മഞ്ചേരി: തെങ്ങിൽ കയറിയ മധ്യവയസ്കന് ഷോക്കേറ്റ് ദാരുണാന്ത്യം. മഞ്ചേരി പയ്യനാട് പിലാക്കൽ കുണ്ടൂളിൽ വീട്ടിൽ മൊയ്തീൻകുട്ടി കുരിക്കളുടെ മകൻ അബൂബക്കർ കുരിക്കൾ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30നാണ് അപകടം. പിലാക്കലിൽ മാതാവിന്റെ പേരിലുള്ള പറന്പിലെ തെങ്ങിൽ തേങ്ങയിടാനായി കയറിയതായിരുന്നു. തേങ്ങയിടുന്നതിനിടെ തെങ്ങിൻ പട്ട വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
വൈദ്യുതാഘാതമേറ്റ അബുബക്കർ തെങ്ങിൽ നിന്നു റോഡരികിലെ കോണ്ക്രീറ്റ് തറയിലേക്കു വീഴുകയായിരുന്നു. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഹലീമ. മക്കൾ: ഫാരിസ്, ഫഹമിദ. മരുമക്കൾ: സൽമാൻ, സ്വഫ് വാന. മാതാവ് : ഖദീജ.മഞ്ചേരി എസ്ഐ ബഷീർ ഇൻക്വസ്റ്റ് നടത്തി.