ക്ഷീരകര്‍ഷകര്‍ക്കുള്ള ഉത്പാദന ബോണസ് വിതരണം തുടങ്ങി
1244144
Tuesday, November 29, 2022 12:11 AM IST
കാട്ടിക്കുളം: ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്കു എര്‍പ്പെടുത്തിയ ഉത്പാദന ബോണസ് വിതരണം തുടങ്ങി. തൃശിലേരി കെഎസ്എസില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസര്‍ എന്‍.എസ്. ശ്രീലേഖ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സലകുമാരി, കെ.വി. വിജോള്‍, ജോയ്സി ഷാജു, പി. കല്ലാണി, പി. ചന്ദ്രൻ, സല്‍മ മോയിന്‍, അബ്ദുള്‍ അസീസ്, ബി.എം. വിമല, ഇന്ദിര പ്രേമചന്ദ്രന്, പി.കെ. അമീൻ, വി. ബാലന്, രമ്യ താരേഷ്, എം.കെ. രാധാകൃഷ്ണൻ, തൃശിലേരി കെഎസ്എസ് പ്രസിഡന്റ് വി.വി. രാമകൃഷ്ണൻ, സെക്രട്ടറി ജോയ്സ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ലിറ്ററിനു നാലു രൂപയാണ് ഉത്പാദന ബോണസ്.
പുലി ഭീതിപരത്തുന്നു
ഗൂഡല്ലൂർ: ഗൂഡല്ലൂരിനടുത്ത മാർത്തോമ്മാ നഗറിൽ പുലി ഭീതി പരത്തുന്നതായി പരാതി. വാഹന യാത്രക്കാർ പുലിയെ നേരിൽ കണ്ടതായി പറഞ്ഞു.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗൂഡല്ലൂർ റേഞ്ചർ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വനംവകുപ്പ് ഈ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്. ജനം ജാഗ്രത പാലിക്കണമെന്നും ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കഞ്ചാവ് വിൽപ്പന: ഒരാൾ അറസ്റ്റിൽ
ഉൗട്ടി: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോയന്പത്തൂർ സ്വദേശി അരവിന്ദിനെയാണ് (26) കുന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. കുന്നൂർ കൊലകൊന്പയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ പിടിയിലായത്.