എട്ടുവരെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം
1226792
Sunday, October 2, 2022 12:16 AM IST
കല്‍പ്പറ്റ: വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നുച്ചകഴിഞ്ഞു മൂന്നിന് മാനന്തവാടി മേരി മാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഔഷധസസ്യങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ഒ.ആര്. കേളു എംഎല്‍എ അധ്യക്ഷത വഹിക്കും. സൈക്കിള്‍ റാലി, നാടന്‍പാട്ട്, ഫോട്ടോ പ്രദര്‍ശനം, വന ഉത്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ ഉണ്ടാകും. വാരാഘോഷത്തിന്റെ ഭാഗമായി എട്ടുവരെ വനം വകുപ്പ് വിവിധ പരിപാടികള്‍ നടത്തും. ഈ കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യമായിരിക്കും.