വന്യമൃഗ ശല്യത്തിനെതിരേ സത്വര നടപടി സ്വീകരിക്കണം: എകെസിസി
1226461
Saturday, October 1, 2022 12:29 AM IST
പുൽപ്പള്ളി: അതിരൂക്ഷമായ വന്യമൃഗ ശല്യം കൊണ്ട് പുൽപ്പള്ളി, മുള്ളൻകൊല്ലി ജനത വീർപ്പുമുട്ടുകയാണ്. ആന, കടുവ, മാൻ, പന്നി തുടങ്ങിയ വന്യജീവികൾ നാടിന് ഭീഷണിയായി നിലകൊള്ളുന്നു. വന്യമൃഗങ്ങൾ ഇറങ്ങുന്നതിനാൽ സ്കൂളിലേക്ക് കുട്ടികളെ വിടാൻ പോലും ഭയക്കുകയാണ്. ഇതിനെതിരേ നടപടി സ്വീകരിക്കാൻ അധികാരികളോട് എകെസിസി പുൽപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സജി നന്പുടാകം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു മാത്യു അരീക്കാട്ട്, ഷാജി വാഴയിൽ, മേരി ചെരുവിൽ ബേബി പെരുന്പിൽ, ഡീവൻസ് പുല്ലാനിക്കാവിൽ, അഡ്വ. ജോയ് വളയംപള്ളി, ഷിജി ചെരുവിൽ, സജി മോരുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
വികസന പ്രവൃത്തികൾ പരിശോധിച്ചു
ഗൂഡല്ലൂർ: തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എ.വി. വേലു നീലഗിരി സന്ദർശിച്ചു. നടുവട്ടം, തലകുന്ദ, ഫിങ്കർപോസ്റ്റ് ഭാഗങ്ങളിലെ വികസന പ്രവൃത്തികൾ അദ്ദേഹം പരിശോധിക്കുകയും ചെയ്തു. ഫിങ്കർപോസറ്റ് കാക്കാതോപ്പിലെ ജില്ലാ കോടതി കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികളും, റോഡുകളുടെയും സംരക്ഷണഭിത്തികളുടെയും നിർമാണ പ്രവൃത്തികളുമാണ് പരിശോധിച്ചത്. വനംമന്ത്രി കെ. രാമചന്ദ്രൻ, ജില്ലാ കളക്ടർ എസ്.പി. അമൃത്, ഡിആർഒ കീർത്തി പ്രിയദർശിനി, ഡിഎംകെ ജില്ലാ സെക്രട്ടറി ബി.എം. മുബാറക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. പൊൻദോസ്, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.