സിഎച്ച് എക്കാലത്തേക്കുമുള്ള പാഠപുസ്തകം: കെ.എം. ഷാജി
1225722
Thursday, September 29, 2022 12:10 AM IST
നാലാംമൈൽ: ലീഗ് പ്രവർത്തകരുടെ ഹൃദയത്തിൽ നിന്ന് സംസാരിച്ച നേതാവായിരുന്നു സിഎച്ചെന്നും അദ്ദേഹം ലീഗ് അണികൾക്ക് എക്കാലത്തേക്കുമുള്ള പാഠപുസ്തകമാണെന്നും മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു. നാലാംമൈൽ ജ്യോതിസ് ഓഡിറ്റോറിയത്തിൽ മുസ്്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിഎച്ച് മുഹമ്മദ് കോയ അനുസ്മരണവും പി.പി.എ കരീം പ്രാർത്ഥനാ സദസും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയിലെ സങ്കടങ്ങളുടെ പ്രതിനിധിയാണ് പി.പി.എ. കരീം എന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ് അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം വി. മൂസകോയ മുസ്്ലിയാർ പ്രാർത്ഥന നിർവഹിച്ചു. 2021 ലെ ചന്ദ്രികയുടെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം നേടിയ കെ.എസ്. മുസ്തഫയ്ക്ക് കെ.എം. ഷാജി ഉപഹാരം സമർപ്പിച്ചു.
പി.കെ. അബൂബക്കർ, പി. ഇസ്മയിൽ, കെ.സി. മായൻ ഹാജി, ഇബ്രാഹിം ഹാജി, ടി. മുഹമ്മദ്, യഹ്യാഖാൻ തലക്കൽ, പടയൻ മുഹമ്മദ്, ജയന്തി രാജൻ, കെയംതൊടി മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.കെ. ഹാരിഫ് സ്വാഗതവും ട്രഷറർ ഉവൈസ് എടവെട്ടൻ നന്ദിയും പറഞ്ഞു.