കോയമ്പത്തൂരില്‍ ഫുട്ബോള്‍ കളിക്കിടെ വയനാട് സ്വദേശി മരിച്ചു
1225203
Tuesday, September 27, 2022 10:23 PM IST
കല്‍പ്പറ്റ: കോയമ്പത്തൂരില്‍ ഫുട്ബോള്‍ കളിക്കിടെ വയനാട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. വൈത്തിരി കോളിച്ചാല്‍ മുറയൂര്‍ അബ്ദുള്ള - ആമിന ദമ്പതികളുടെ മകന് റാഷിദ് അബ്ദുള്ളയാണ്(23) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കളിക്കിടെ കുഴഞ്ഞുവീണ യുവാവ് ആശുപത്രിയിലാണ് മരിച്ചത്.
കോയമ്പത്തൂരില്‍ പഠനത്തിനൊപ്പം ഫുട്ബോള്‍ റഫറി പരിശീലനത്തിനും പോയിരുന്നു. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പരിശീലകര്‍ക്കു നല്കുന്ന ഡി ലൈസന്‍സ് റാഷിദിനുണ്ട്. സഹോദരങ്ങള്‍: യാസിര്‍ ഹുസൈന്, മുഹമ്മദ് ഷാനിദ്.