കാ​യി​ക​പ​രി​ശീ​ല​നം ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് ഉൗ​ർ​ജം പ​ക​രും: ഐ.​എം. വി​ജ​യ​ൻ
Monday, September 26, 2022 11:43 PM IST
പു​ൽ​പ്പ​ള്ളി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും സ​മൂ​ഹ​ത്തി​ലും വ​ള​രെ വേ​ഗ​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന ല​ഹ​രി​മാ​ഫി​യ​ക​ൾ​ക്കെ​തി​രേ പോ​രാ​ടാ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​ര​വും ല​ഹ​രി വി​രു​ദ്ധ പ​ദ്ധ​തി​യാ​യ യോ​ദ്ധാ​വി​ന്‍റെ പ്ര​മോ​ട്ട​റു​മാ​യ ഐ.​എം. വി​ജ​യ​ൻ. ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന യോ​ദ്ധാ​വ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി​യു​ടെ വ​ല​യി​ലേ​ക്ക് ന​യി​ക്കു​ന്ന വ്യ​ക്തി​ക​ളി​ൽ നി​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളി​ൽ നി​ന്നും കു​ട്ടി​ക​ൾ അ​ക​ന്നു നി​ൽ​ക്ക​ണ​മെ​ന്നും കാ​യി​ക വി​നോ​ദ​ത്തെ ല​ഹ​രി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ധാ​ന​ധ്യാ​പ​ക​ൻ എ​ൻ.​യു. ടോ​മി, പി​ടി​എ പ്ര​സി​ഡ​ന്‍റും മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഷി​നു ക​ച്ചി​റ​യി​ൽ, കാ​യി​ക​ധ്യാ​പ​ക​ൻ മി​ഥു​ൻ വ​ർ​ഗീ​സ്, സി.​സി. ഷാ​ജി, എം.​സി. വ​ർ​ക്കി, കെ.​ജെ. ബെ​ന്നി, ഷി​നി ജോ​ർ​ജ്, ലി​സി​യാ​മ്മ ക​ട്ടി​ക്കാ​ന, സ്കൂ​ൾ ലീ​ഡ​ർ എ​റ്റ​ല്ല സി. ​ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.