ദേശീയപാതയിലെ കുഴി : ബൈക്ക് തെന്നി വീണ് യുവാവിനു പരുക്കേറ്റു
1224423
Sunday, September 25, 2022 12:08 AM IST
താമരശ്ശേരി: താമരശേരി യുപി സ്കൂളിന് സമീപം ദേശീയ പാതയിലെ കുഴിയിൽ നിറച്ച ക്വാറി വേസ്റ്റിൽ തെന്നി വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. താമരശേരി തച്ചംപൊയിൽ നെരോംപാറമ്മൽ അഭിഷേക് (27) ന് ആണ് സാരമായി പരുക്കേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അഭിഷേക് ഇന്നലെ താമരശേരി പോലീസ് സ്റ്റേഷനിലെത്തി എൻ എച്ച് അധികൃതർക്കും കരാറുകാരയ നാഥ് കൺസ്ട്രക്ഷനുമെതിരേ പരാതി നൽകി. റോഡിൽ നിന്നും കല്ലുകൾ നീക്കം ചെയ്തു. ഇതേ സ്ഥലത്ത്ചക്ര വാഹന യാത്രക്കാർ വീണ് പരിക്കേൽക്കുന്നത് നിത്യ സംഭവമാണ്.