ചക്കിട്ടപാറയിൽ കർഷക സംഘം സെമിനാർ നടത്തി
1224413
Sunday, September 25, 2022 12:06 AM IST
ചക്കിട്ടപാറ: പേരാമ്പ്രയിൽ നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുതുകാട്, ചക്കിട്ടപാറ മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചക്കിട്ടപാറ അങ്ങാടിയിൽ ഗാഡ്ഗിൽ ,കസ്തൂരി രംഗൻ റിപ്പോർട്ടും ,ബഫർ സോണും കർഷകരും എന്ന വിഷയത്തിൽ കർഷക സെമിനാർ സംഘടിപ്പിച്ചു.
ഇടുക്കി മുൻ എം.പി ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോർജ് എം.തോമസ് , ഇ.എസ്.ജെയിംസ് ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ,ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ എന്നിവർ പ്രസംഗിച്ചു.