പി.പി.എ. കരീമിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1224014
Friday, September 23, 2022 11:58 PM IST
കൽപ്പറ്റ: മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീമിന്റെ നിര്യാണത്തിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് അനുശോചിച്ചു. വയനാടൻ ജനതയ്ക്കായി ജീവിതം മാറ്റിവച്ച പൊതുപ്രവർത്തകനായിരുന്നു കരീമെന്നു അദ്ദേഹം അനുസ്മരിച്ചു.
വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച നേതാവിനെയാണ് പി.പി.എ. കരീമിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തുസൂക്ഷിക്കാനും എല്ലാവരുടെയും ആദരവു നേടാനും കഴിഞ്ഞ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹമെന്നു ശ്രേയാംസ്കുമാർ അനുസ്മരിച്ചു.