വെഞ്ചിരിപ്പ് കർമം ബിഷപ് നിർവഹിച്ചു
1224008
Friday, September 23, 2022 11:58 PM IST
മാനന്തവാടി: മാനന്തവാടി രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ചു വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ശിശുമല ഇടവകയിൽ നിർമിച്ചു നൽകിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമം മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.
കാരിത്താസ് ഇന്ത്യയുടെ സാന്പത്തിക സഹായത്തോടെ ശിശുമല ഇടവകയുടെ മേൽനോട്ടത്തിലാണ് തോമസ് പരുന്തനോലിക്ക് ഭവനം നിർമിച്ചു നൽകിയത്.
വെഞ്ചിരിപ്പ് കർമത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ കൂട്ടാല, അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ഇടവക വികാരി ഫാ.ജോസ് കൊട്ടാരം, ഫാ.തോമസ് പരുന്തനോലിൽ എന്നിവർ പങ്കെടുത്തു.
മാനന്തവാടി രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നിർമിച്ചുനൽകിയ 53 -ാമത് ഭവനമാണ് ശിശുമലയിൽ പൂർത്തിയായത്.