ഭാരത് ജോഡോ സന്ദേശയാത്ര നടത്തി
1223695
Thursday, September 22, 2022 11:06 PM IST
മാനന്തവാടി: ഭാരത് ജോഡോ സന്ദേശയാത്ര കാട്ടികുളത്ത് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്ര കേരളത്തിൽ എത്തിയപ്പോൾ നരേന്ദ്രമോഡിയേക്കാൾ വലിയ ബേജാറ് പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. യാത്ര ജനങ്ങൾ ഏറ്റെടുത്തത്തിന്റെ തെളിവാണ് ഇവരുടെ വിഭ്രാന്തിക്ക് കാരണമെന്നും യാത്ര കാഷ്മീരിൽ സമാപിക്കുന്പോൾ ഇന്ത്യ വലിയ രാഷ്ട്രീയ മാറ്റത്തിനു വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു. ജാഥ ക്യാപ്റ്റന്‍ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
കെ.കെ. ഏബ്രഹാം, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പി.കെ. ജയലക്ഷ്മി, ഭാരത് ജോഡോ യാത്ര കോഓഡിനേറ്റർ ഗോകുല്‍ദാസ് കോട്ടയിൽ, പി.പി. ആലി, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, കെ.വി. പോക്കർഹാജി, വി.എ. മജീദ്, ടി.ജെ. ഐസക്, എൻ.കെ. വര്‍ഗീസ്, അഡ്വ.എം. വേണുഗോപാൽ, പി.എം. നിഷാന്ത്, ആർ. രാജന്, സജീവൻ മടക്കിമല, സുശോബ് ചെറുകന്പം തുടങ്ങിയവർ പ്രസംഗിച്ചു. നാളെ കൽപ്പറ്റ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും. ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബത്തേരി നിയോജകമണ്ഡലത്തിൽ നടത്തേണ്ട ജാഥ 25ലേക്ക് മാറ്റി.