സുഗന്ധ വിളകളുടെ ശാസ്ത്രീയ പരിപാലനം: ശിൽപശാല നടത്തി
1223692
Thursday, September 22, 2022 11:06 PM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ചുമായി സഹകരിച്ച് സുഗന്ധ വിളകളുടെ ശാസ്ത്രീയ പരിപാലനം എന്ന വിഷയത്തിൽ ശിൽപശാല നടത്തി. ബോയ്സ് ടൗണ്‍ പരിശീലന കേന്ദ്രത്തിൽ നടത്തിയ ശിൽപശാല വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പൗലോസ് കൂട്ടാല ജോസഫ് ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
ബോയ്സ് ടൗണ്‍ ഡയറക്ടർ ഫാ. ബാബു ചക്കിയത്ത്, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ഫീൽഡ് കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ പ്രസംഗിച്ചു.
ശിൽപശാലക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ചിലെ ഡോ. ഷാരോണ്‍ അരവിന്ദ്, ഡോ.എസ്.ആർ. മനീഷ എന്നിവർ നേതൃത്വം നൽകി. ശിൽപശാലയിൽ പങ്കെടുത്തവർക്ക് അതുത്പാദന ശേഷിയുള്ള കുരുമുളക് വള്ളികൾ, സൂക്ഷ്മ വളങ്ങൾ, സ്യൂഡോമോണസ് ക്യാപ്സ്യൂളുകൾ എന്നിവ വിതരണം ചെയ്തു.